14 November Wednesday

പരസ്യമായി സ‌്നേഹപ്രകടനം നടത്തിയ അവിവാഹിതർക്ക‌് ഇന്തോനേഷ്യയിൽ ചൂരലടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018

ജക്കാർത്ത > ഇന്തോനേഷ്യയിലെ ആച്ചേ പ്രവിശ്യയിൽ പരസ്യമായി സ‌്നേഹപ്രകടനം നടത്തിയതിന‌് യുവതീ യുവാക്കൾക്ക‌് ചൂരലടിശിക്ഷ. പൊതുസ്ഥലങ്ങളിൽ ശിക്ഷാവിധി നടപ്പാക്കുന്നത‌് നിർത്തലാക്കുമെന്ന‌് പ്രഖ്യാപിച്ച‌് ആഴ‌്ചകൾക്കകമാണ‌് വീണ്ടും നൂറുകണക്കിന‌് കാഴ‌്ചക്കാരുടെ മുന്നിൽ വച്ച‌് ശിക്ഷ നടപ്പാക്കിയത‌്. ലൈംഗികവൃത്തിക്ക‌് പിടിയിലായ രണ്ട‌് സ‌്ത്രീകളെയും പരസ്യമായി ശിക്ഷിച്ചു.

മദ്യപാനം, സ്വവർഗരതി, വിവാഹേതര ബന്ധം എന്നിവ ഇവിടെ ശിക്ഷാ വിധേയമാണ‌്. ആച്ചേ പ്രവിശ്യയിൽ 98 ശതമാനം പേരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ‌്. ട്രാൻസ‌്ജെൻഡർ സമൂഹത്തിനെതിരെ നടക്കുന്ന പരസ്യശിക്ഷാവിധികൾ നിർത്തലാക്കണമെന്ന‌് അന്താരാഷ‌്ട്ര സമൂഹം പ്രവിശ്യാ ഗവർണറോട‌് ആവശ്യപ്പെട്ടിരുന്നു‌.

പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരാത്തത‌ുകൊണ്ടാണ‌് പരസ്യശിക്ഷ തുടരുന്നതെന്ന‌് ഡെപ്യൂട്ടി മേയർ സൈനാൾ അരിഫിൻ പറഞ്ഞു. നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ പരസ്യശിക്ഷ ഒഴിവാകുമെന്നും കൂട്ടിച്ചേർത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top