21 November Wednesday

ട്രംപുമായി കൂടിക്കാഴ‌്ചയ്‌ക്ക‌് അൻ സന്നദ്ധനെന്ന‌് മൂൺ ജെ ഇൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

സോൾ
അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപുമായി വീണ്ടും കൂടിക്കാഴ‌്ച നടത്താൻ ഉത്തരകൊറിയൻ നേതാവ‌് കിം ജോങ‌് അൻ സന്നദ്ധത അറിയിച്ചതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇൻ പറഞ്ഞു. ഉടൻതന്നെ അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക‌് പോംപിയോ  ഉത്തരകൊറിയ സന്ദർശിക്കണമെന്നും അൻ ആവശ്യപ്പെട്ടിട്ടുണ്ട‌്. പ്യോങ‌്‌യാങ്ങിൽ അന്നുമായുള്ള ഉച്ചകോടിക്ക‌ുശേഷം സോളിൽ തിരിച്ചെത്തിയ മൂൺ ജെ ഇൻ മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു. മേഖലയെ ആണവുമുക്തമാക്കാൻ ഒരുമിച്ച‌് പ്രവർത്തിക്കാമെന്നും ആണവനിരായുധീകരണം അവസാനിപ്പിച്ച‌് രാജ്യത്തിന്റെ സാമ്പത്തികപുരോഗതി ലക്ഷ്യംവയ്‌ക്കുന്നതായും അൻ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
Top