12 December Wednesday

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ സൗദിയില്‍ അഞ്ചരക്കോടി പിഴ

അനസ് യാസിന്‍Updated: Thursday Jul 19, 2018

മനാമ > സൗദിയിൽ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ. ഇത്തരം കേസിലെ പ്രതികൾക്ക് അഞ്ചുവർഷംവരെ തടവും 30 ലക്ഷം റിയാൽവരെ (ഏതാണ്ട് അഞ്ചരകോടി  രൂപ) പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ക്രമസമാധാനത്തെ ബാധിക്കുന്ന വ്യാജവാർത്തകൾ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും സൈബർ ക്രൈം നിയമം അനുസരിച്ച് കുറ്റകരമാണെന്ന‌് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഭരണാധികാരികൾ സുപ്രധാന തീരുമാനങ്ങളെടുത്തതായി വ്യാജവാർത്തകൾ  പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ്  പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്. 

മനുഷ്യക്കടത്തിനായി വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും അശ്ലീല സാഹിത്യം, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ നെറ്റിൽ പ്രചരിപ്പിക്കുന്നതും മയക്കുമരുന്ന‌് വ്യാപാരത്തിനും ഇതേ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top