25 September Tuesday

ആണവകരാർ: കിമ്മിന്‌ ഗദ്ദാഫിയുടെ ഗതിവരും ‐ നിലമറന്ന പ്രതികരണവുമായി ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 19, 2018

വാഷിങ‌്ടൺ > അണവ നിർവ്യാപന ചർച്ചകളിൽനിന്ന‌് പിന്മാറാനുള്ള ഉത്തരകൊറിയൻ നിലപാടിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ്‌ ട്രംപ‌്.  ലിബിയൻ ഭരണാധികാരി കേണൽ ഗദ്ദാഫിയുടെ ഗതി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നിനുണ്ടാകുമെന്നാണ‌് ഭീഷണി.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള കൂടിക്കാഴ്ച വിജയകരമായാല്‍ ഉത്തര കൊറിയക്ക് സംരക്ഷണം ലഭിക്കുമെന്നും മറിച്ചുണ്ടായാൽ സ്ഥിതി ഭീകരമായിരിക്കുമെന്നുമാണ‌് മുന്നറിയിപ്പ‌്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കിൽ പൊതുനിരത്തില്‍ കൊല്ലപ്പെട്ട ഗദ്ദാഫിയുടെ ഗതിയായിരിക്കും കിമ്മിനെ കാത്തിരിക്കുകയെന്നും ട്രംപ‌് പറഞ്ഞു.

ആണവനിരായുധീകരണം അടക്കമുള്ള വിഷയങ്ങളിലെ അമേരിക്കയുടെ ഏകപക്ഷീയനിലപാടിനെതിരെ കിം ജോങ‌് അൻ പ്രതികരിച്ചിരുന്നു. ഏകപക്ഷീയ നിലപാട‌് അമേരിക്ക തുടരുന്നുവെങ്കിൽ ജൂണ്‍ 12ന്റെ കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുമെന്ന് കിം വ്യക്തമാക്കിയിരുന്നു.ഇതിനുമറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു ട്രംപ‌്.

ന2003ല്‍ ലിബിയയുമായി അമേരിക്ക ഉണ്ടാക്കിയ ആണവ നിര്‍വ്യാപന കരാറിനു സമാനമായ ഒന്നാണ് ജോണ്‍ ബോള്‍ട്ടണ്‍ ഉദ്ദേശിക്കുന്നതെന്നും നേരത്തെ ആരോപിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top