25 September Tuesday

സൗദിയില്‍ പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് ബിസിനസിന് അനുമതി

അനസ് യാസിന്‍Updated: Monday Feb 19, 2018


മനാമ> സൗദിയില്‍ ഭര്‍ത്താവിന്റെയോ, പുരുഷന്‍മാരായ ബന്ധുവിന്റെയോ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം. രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ തന്നെ ഇനി മതല്‍ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം വൈബ്‌സൈറ്റില്‍ അറിയിച്ചു.

പുതുതായതി സംരഭങ്ങള്‍ തുടങ്ങുന്നത് എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തയസിര്‍ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നും അധികൃതര്‍ വിശദീകരിച്ചു. പുരുഷന്‍മാര്‍ നേരിടുന്ന തരം തടസ്സങ്ങളേ ഇനി സ്ത്രീകളും നേരിടേണ്ടതുള്ളു. കമ്പനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്‌റ്റേഷന് നോട്ടറിയില്‍ ചെല്ലേണ്ടതില്ല. അബശിര്‍ സംവിധാനത്തില്‍ ഇലക്‌ട്രോണിക്കായി ഇത് ചെയ്യാം. സ്ത്രീകള്‍ക്ക് അവരുടെ വാണിജ്യ ഇടപാടുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ രക്ഷാകര്‍തൃത്വ അനുമതി പത്രമോ നോട്ടറിയോ ഇല്ലാതെ നിര്‍വഹിക്കാമെന്ന് മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.
 
പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലിരുന്ന ശക്തമായ രക്ഷാകൃര്‍തൃത്വ സംവിധാനത്തിനാണ് ഇതോടെ മാറ്റം വരുന്നത്. സൗദിയിലെ രക്ഷാകര്‍തൃത്വ സംവിധാന പ്രകാരം സ്ത്രീകള്‍ക്ക് നിലവില്‍ സര്‍ക്കാരിലെ ഇടപാടുകള്‍, യാത്രകള്‍, കലാലയത്തില്‍ ചേരല്‍, ബിസിനസ് തുടങ്ങല്‍ എന്നിവക്ക് ഭര്‍ത്താവിന്റേയോ, പിതാവിന്റേയോ, സഹോദരന്റെയോ അനുമതി പത്രം നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബപറില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയതിന്റെ പിന്നാലെ വന്ന ഏറ്റവും സുപ്രധാനമായ തീരുമാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശത്തെതുടര്‍ക്ക് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ അവകാശങ്ങള്‍ ഭരണകൂടം സമീപകാലത്തായി അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.

കുറ്റന്വേഷകരായി സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് കഴിഞ്ഞ മാസം തീരമാനിച്ചിരുന്നു. വിമാനതാവളങ്ങളിലും അതിര്‍ത്തികളിലെ ചെക്ക് പോയിന്റുകളിലും എമിഗ്രേഷന്‍ വിഭാഗത്തിലെ 140 തസ്തികകളിലേക്ക് സര്‍ക്കാര്‍ ഈയിടെ അപേക്ഷ ക്ഷണിച്ചപ്പോള്‍ അധികൃതരെ ഞെട്ടിച്ച് 1,07,000 സ്ത്രീകളാണ് ഈ തസ്തികകളിലേക്ക് അപേക്ഷിച്ചത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top