Top
19
Monday, February 2018
About UsE-Paper

നീതിന്യായ പരിഷ്കാരം: പോളണ്ടില്‍ പ്രതിഷേധം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

വാഴ്സ > നീതിന്യായവകുപ്പിനെ പരിഷ്കരിക്കാനുള്ള സര്‍ക്കാര്‍ നയത്തിനെതിരെ പോളണ്ടില്‍ പ്രതിപക്ഷ പാര്‍ടികളുടെ പ്രതിഷേധം. തലസ്ഥാനമായ വാഴ്സയില്‍നടന്ന പ്രതിഷേധ പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. ജഡ്ജിയുടെ സ്വാതന്ത്യ്രത്തെ ഹനിക്കുന്നതും ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നതുമായ വ്യവസ്ഥകളാണ് ശനിയാഴ്ച സെനറ്റ് അംഗീകാരംനല്‍കിയ നീതിന്യായവകുപ്പ് പരിഷ്കാര ബില്ലിലുള്ളതെന്നാണ് ആക്ഷേപം.

ന്യായാധിപസംവിധാനത്തോട് ആലോചിക്കാതെതന്നെ ജഡ്ജിമാരെ തീരുമാനിക്കാന്‍ എംപിമാര്‍ക്കും നീതിന്യായമന്ത്രിക്കും അനുമതി നല്‍കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. അതേസമയം അഴിമതിയില്‍ മുങ്ങിയ നീതിന്യായസംവിധാനത്തെ പൂര്‍വസ്ഥിതിയിലാക്കാനാണ് പരിഷ്കാരമെന്ന് സര്‍ക്കാര്‍ അറിയിച്ചു.