Top
21
Thursday, September 2017
About UsE-Paper

സെനഗലില്‍ ഫുട്ബോള്‍ സ്റ്റേഡിയം തകര്‍ന്ന് 8 മരണം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

ദക്കര്‍ |> സെനഗലില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു. 49 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനമായ ദക്കറിലെ ഡെംപ ഡിയോപ് സ്റ്റേഡിയത്തില്‍ ലീഗ് കപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുമ്പോഴായിരുന്നു അപകടം.

രണ്ട് ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ കാണികള്‍ പരക്കംപാഞ്ഞതാണ് അപകടകാരണം. സ്റ്റേഡിയത്തോട് ചേര്‍ന്ന മതിലാണ് തകര്‍ന്നത്. കളിയുടെ അവസാന മിനിറ്റുകളില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് നില്‍ക്കുമ്പോള്‍ ആണ് ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.