14 November Wednesday

മലാലയെ കൊലപ്പെടുത്താൻ നിർദേശിച്ച താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 16, 2018

വാഷിങ‌്ടൺ > അഫ‌്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ കുനാർ പ്രവിശ്യയിൽ അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ പാക‌് താലിബാൻ തലവൻ മൗലാന ഫസലുള്ള (62) കൊല്ലപ്പെട്ടതായി റിപ്പോർട്ട‌്. അഫ‌്ഗാൻ പ്രതിരോധമന്ത്രാലയവും അമേരിക്കയും ഫസലുള്ളയുടെ മരണം സ്ഥിരീകരിച്ചു. എന്നാൽ, താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ച ഫസലുള്ളയുടെ തലയ‌്ക്ക‌് അഞ്ചു മില്യൻ ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനിലെ സ്വാത‌് താഴ‌്‌വര കേന്ദ്രീകരിച്ച‌് പ്രവർത്തിച്ചിരുന്ന ഇയാൾ ‘റേഡിയോ മൗലാന’ എന്നും അറിയപ്പെട്ടിരുന്നു. പാകിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാല യൂസഫ‌് സായിയെ വെടിവച്ചുകൊല്ലാൻ നിർദേശം നൽകിയത‌് ഫസലുള്ളയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട‌് ഫസലുള്ളയുടെ മൂന്ന‌് സഹോദരന്മാരെയും അറസ‌്റ്റ‌് ചെയ‌്തിരുന്നു. 
പെഷവാറിൽ 130 കുട്ടികളെ കൂട്ടക്കൊലയ‌്ക്ക‌് ഇരയാക്കിയ ആക്രമണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം ഫസലുള്ളയാണ്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top