ട്രംപിന്റെ ആരോഗ്യനയം; 2.5 കോടി പേര്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടമാകും

വാഷിങ്ടണ്‍ > യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യനയം നടപ്പാകുന്നതോടെ അമേരിക്കയില്‍ രണ്ടരക്കോടി പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് പുറത്താകും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ബജറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പരമാവധി ആളുകള്‍ക്ക് സൌജന്യവും മെച്ചപ്പെട്ടതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കിയിരുന്ന ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കിയാണ് പുതിയ പദ്ധതി രൂപീകരിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തികനഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യസേവനങ്ങള്‍ വെട്ടിക്കുറച്ചുള്ള പദ്ധതിക്ക് ട്രംപ് രൂപം നല്‍കുന്നത്. ഇത് നടപ്പായാല്‍ രണ്ടായിരത്തിപതിനെട്ടോടെ 1.4 കോടി പേര്‍ പദ്ധതിക്ക് പുറത്താകും. 2026 ആകുന്നതോടെ ആരോഗ്യപരിരക്ഷ ഇല്ലാതാകുന്നവരുടെ എണ്ണം 2.5 കോടി കവിയും.











0 comments