Top
18
Sunday, February 2018
About UsE-Paper

ഉന്നിന്റെ അര്‍ധസഹോദരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Wednesday Feb 15, 2017
വെബ് ഡെസ്‌ക്‌


കോലാലംപുര്‍ > ഉത്തരകൊറിയുടെ നേതാവ് കിംജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ മലേഷ്യയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍. കിം ജോങ് നാം ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോലാലംപുര്‍ വിമാനത്താവളത്തില്‍വച്ച് രണ്ട് യുവതികള്‍ കിം ജോങ് നാമിന് വിഷം നല്‍കുകയായിരുന്നുവെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലപ്പെട്ടത് കിം ജോജ് നാം ആണെന്ന് മലേഷ്യയും സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാതനായ ഒരു ഉത്തരകൊറിയക്കാരന്‍ മരിച്ചെന്നുമാത്രമാണ് മലേഷ്യ നല്‍കുന്ന വിശദീകരണം. വിമാനത്താവളത്തില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം.

Related News

കൂടുതൽ വാർത്തകൾ »