16 November Friday

കൊറിയൻ നേതാക്കളുടെ കൂടിക്കാഴ‌്ച സെപ‌്തംബറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

സിയോൾ > ഉത്തരകൊറിയൻ നേതാവ‌് കിം ജോങ‌് അന്നും ദക്ഷിണകൊറിയൻ നേതാവ‌് മൂൺജെ ഇന്നും സെപ‌്തംബറിൽ വീണ്ടും കൂടിക്കാഴ‌്ച നടത്തും. സൈനിക മുക്ത മേഖലയിലാകും കൂടിക്കാഴ‌്ച. തിങ്കളാഴ‌്ച പൻമുൻജും ഗ്രാമത്തിൽ നടന്ന ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇത‌് സംബന്ധിച്ചു തീരുമാനമെടുത്തു.

തീയതി പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിലിൽ നടന്ന കൂടിക്കാഴ‌്ചയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയത‌് സംബന്ധിച്ച‌ുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഏപ്രിലിലാണ‌് അന്നും മൂൺജെയും ആദ്യ കൂടിക്കാഴ‌്ച നടത്തിയത‌്.

പ്രധാന വാർത്തകൾ
Top