Top
21
Tuesday, November 2017
About UsE-Paper

ഷെരീഫിനെതിരായ വിധി പുനഃപരിശോധിക്കാന്‍ അഞ്ചംഗ ബെഞ്ച്

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

ഇസ്ളാമാബാദ് > പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ അഞ്ചംഗ ബെഞ്ചിനെ നിയോഗിക്കും. വിധിയില്‍ നിയമവിരുദ്ധമായി പലതുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെരീഫും കുടുംബവും പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

ഷെരീഫിന്റെ കുടുംബത്തിന് വിദേശത്ത് അനധികൃതസ്വത്തുണ്ടെന്ന് പാനമ രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സ്വത്തുവിവരങ്ങള്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. മകന്റെ വിദേശ കമ്പനിയുടെ വിവരങ്ങള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ശരിവച്ച് ജൂലൈ 28ന് കോടതി ഷെരീഫിനെ അയോഗ്യനാക്കിയത്. 

Related News

കൂടുതൽ വാർത്തകൾ »