Top
24
Sunday, September 2017
About UsE-Paper

ദൈവത്തിനും ഒമാന്‍ രാജാവിനും നന്ദി : ഫാ. ടോം ഉഴുന്നാല്‍

Tuesday Sep 12, 2017
വെബ് ഡെസ്‌ക്‌

മസ്ക്കറ്റ് >  ഭീകരരില്‍ നിന്ന് മോചിതനായതില്‍ ദൈവത്തിനും ഒമാന്‍ രാജാവിനും നന്ദി പറഞ്ഞ് ഫാ.ടോം ഉഴുന്നാല്‍. മോചനത്തിന് ദൈവത്തിനോട് നന്ദി പറയുകയാണ്. മോചനത്തിന് എല്ലാ ശ്രമങ്ങളും സ്വീകരിച്ച ഒമാന്‍ സുല്‍ത്താനും ഫാദര്‍ ടോം.  ഉഴുന്നാല്‍ നന്ദി അറിയിച്ചു. സുല്‍ത്താന് എല്ലാ ആയുരാരോഗ്യ സൌഖ്യവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും ഫാദര്‍ ഉഴുന്നാല്‍ പറഞ്ഞു. 

മസ്ക്കറ്റിലെത്തിയശേഷം ഒമാന്‍ ചാനലുകേേളാട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഒമാന വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ യെമനില്‍നിന്ന് മസ്ക്കറ്റിലെത്തിച്ചത്.

Related News

കൂടുതൽ വാർത്തകൾ »