14 November Wednesday

റൊമാനിയന്‍ പ്രക്ഷോഭം: 440 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ബുചാറെസ്റ്റ് > റൊമാനിയൻ സർക്കാരിനെതിരായ രാപ്പകൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ‌് അതിക്രമം.  അക്രമത്തിൽ 440 പേർക്ക് പരിക്ക്.

സർക്കാരിനെതിരെ അഴിമതി ആരോപണമുയർത്തിയാണ് പ്രക്ഷോഭകർ തലസ്ഥാനമായ ബുചാറെസ്റ്റിൽ തമ്പടിച്ചത്. പൊലീസ് നടപടിയിൽ ​ഗുരുതരപരിക്കേറ്റ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പൊലീസ് നടപടിയെ വിമർശിച്ച് റൊമാനിയൻ പ്രസിഡന്റ് ക്ലൗസ് ജൊഹാന്നിസ് തന്നെ രം​ഗത്തെത്തി.

പ്രധാനമന്ത്രി വിയോറിക്ക ഡാൻസില അടക്കമുള്ളവർ രാജിവയ്ക്കണമെന്നാണ്  പ്രക്ഷോഭകരുടെ ആവശ്യം. സോഷ്യൽ ഡെമോക്രാറ്റിക് പാർടിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ എടുത്ത തീരുമാനങ്ങൾക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top