17 November Saturday

ഗാന്ധിജിയുടെ അപൂര്‍വചിത്രങ്ങളും കത്തുകളും ലേലത്തിന്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 12, 2017

ലണ്ടന്‍ > ഗാന്ധിജിയുടെ ഇതുവരെ അറിയപ്പെടാതെ കിടന്നിരുന്ന പെന്‍സില്‍രേഖാചിത്രവും ഗാന്ധിജിയെഴുതിയ കത്തുകളും വന്‍ തുകയ്ക്ക് ലേലത്തില്‍ പോയി. സ്വാതന്ത്യ്രസമരസേനാനിയും സുഭാഷ് ചന്ദ്രബോസിന്റെ സഹോദരനുമായ ശരത് ചന്ദ്രബോസിന്റെ കുടുംബത്തിന് ഗാന്ധിജി എഴുതി അയച്ച കത്തുകളാണ് സൌത്ത്ബൈ ലേലത്തില്‍ വച്ചത്. 37,500 പൌണ്ട് (ഏകദേശം 31  ലക്ഷം രൂപ) ആണ് ലേലത്തുക.


ഏറെ ശ്രദ്ധയോടെ എന്തോ എഴുതുന്ന  ഗാന്ധിജിയുടേതാണ് ചിത്രം. 1931ല്‍ വട്ടമേശ സമ്മേളനത്തിനായി ഗാന്ധി ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ജോണ്‍ ഹെന്റി ആംഷെവിറ്റ്സ് എന്ന ചിത്രകാരന്‍ രചിച്ചതാണ് ഇവ.

പ്രധാന വാർത്തകൾ
Top