Top
22
Monday, January 2018
About UsE-Paper

സൌദിയില്‍ ടാക്സി ഓടിക്കാന്‍ 10,000 വനിതകള്‍

Friday Jan 12, 2018
വെബ് ഡെസ്‌ക്‌


റിയാദ് > സൌദി അറേബ്യയില്‍ ടാക്സി ഡ്രൈവര്‍മാരാകാന്‍ തയാറായി 10,000 വനിതകള്‍. ജൂണ്‍മുതല്‍ സൌദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കള്‍ വനിതാ ഡ്രൈവര്‍മാരെ നിയമിക്കുകയാണ്. യൂബര്‍, കരീം എന്നീ ടാക്സി സേവനദാതാക്കള്‍ 10,000 വനിതകളെ കാറോടിക്കാന്‍ നിയമിച്ചുകഴിഞ്ഞു. സൌദിയില്‍ യൂബറിന്റെ ഉപയോക്താക്കളില്‍ 80 ശതമാനവും സ്ത്രീകളാണ്, കരീമിന്റേത് 70 ശതമാനവും.