23 September Sunday

സമാന്തര പ്രവർത്തനം; ഒാസ‌്‌‌ട്രേലിയയിൽ 7 പള്ളി അടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

സിഡ‌്‌‌നി > ഇസ്ലാമികതയുടെ പേരിൽ സമാന്തര സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിച്ചെന്നാേരോപിച്ച‌് ഓസ‌്‌‌ട്രേലിയയിൽ ഏഴ‌് പള്ളി അടച്ചുപൂട്ടി. ഇവിടങ്ങളിലെ ഇമാമുമാരെ പുറത്താക്കി. വിദേശ മതസംഘടനകളിൽനിന്ന‌് ഇവർ പണം കൈപ്പറ്റി സമാന്തര സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിച്ചെന്ന‌് ആരോപിച്ചാണ‌് നടപടി. വിയന്നയിൽ തുർക്കി പള്ളിയും അറബ‌് മതസമൂഹം  എന്ന സംഘടന നടത്തിവരുന്ന ആറ‌് പള്ളിയുമാണ‌് അടച്ചുപൂട്ടിയത‌്. വിദേശത്തുനിന്ന‌് പണം സമാഹരിക്കുന്ന മതസംഘടനകളെ തടയാനുള്ള 2015ലെ നിയമത്തിന്റെ പരിധിയിൽനിന്നാണ‌് നടപടി.

പ്രധാന വാർത്തകൾ
Top