21 September Friday

ചർച്ചയ്ക്ക് ഉത്തരകൊറിയ തയ്യാർ: യുഎസ്

വെബ് ഡെസ്‌ക്‌Updated: Monday Apr 9, 2018

വാഷിങ്ടൺ > പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ കൊറിയൻ മുനമ്പിലെ ആണവനിരായുധീകരണം ചർച്ചയാക്കാൻ ഉത്തരകൊറിയ സമ്മതിച്ചതായി അമേരിക്ക അവകാശപ്പെട്ടു. ഇതാദ്യമായാണ് ഉത്തരകൊറിയ ആണവനിരായുധീകരണം ചർച്ചയാക്കാമെന്ന് അമേരിക്കയോട് നേരിട്ട് പറയുന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയയുടെ തീരുമാനം ശുഭോദർക്കമാണെന്ന് അമേരിക്ക പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് അന്നും മേയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പ്രധാന വാർത്തകൾ
Top