വിദേശ തൊഴിലാളികള്‍ റിപ്പോര്‍ട്ട് ചെയ്യണം: ഖത്തര്‍

മനാമ > തൊഴില്‍ നിയമം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഉടമ ലംഘിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്താല്‍ വിദേശ തൊഴിലാളികള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളികള്‍ക്ക് പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നേരിട്ട് സമര്‍പ്പിക്കണമെന്നുള്ളവര്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്തോ വ്യവസായ മേഖലയിലെ 13-ാം നമ്പര്‍ സ്ട്രീറ്റ് ശാഖയിലോ എത്തി പ്രത്യേക അപേക്ഷാഫോമില്‍ പരാതി നല്‍കണം. ഖത്തര്‍ ഐഡിയുടെ പകര്‍പ്പും ഒപ്പംവേണം.
ഓണ്‍ലൈന്‍ പരാതിയില്‍ ലേബര്‍ റിലേഷന്‍ വകുപ്പ് കമ്പനി പ്രതിനിധിക്ക് മന്ത്രാലയം ഓഫീസില്‍ ഹാജരാകാന്‍ കാണിച്ച് എസ്എംഎസ് അയക്കും. ഇതിന്റെ പകര്‍പ്പ് പരാതിക്കാരനും നല്‍കും. തൊഴിലാളിയുടെയും തൊഴിലുടമയുടെയും സാന്നിധ്യത്തില്‍ പരാതി ചര്‍ച്ച ചെയ്യും. ഒത്തുതീര്‍പ്പായില്ലെങ്കില്‍ അന്വേഷണത്തിന് അയക്കുകയോ കോടതിക്ക് കൈമാറുകയോ ചെയ്യും.
പരാതികള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സേവനസമുച്ചയങ്ങളില്‍ 11 സ്വയം പ്രവര്‍ത്തന മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സംവിധാനവുമുണ്ട്. 11 ഭാഷയില്‍ മെഷീന്‍ പ്രവര്‍ത്തിക്കും.
അംഗീകരിച്ച തൊഴില്‍ കരാറിന്റെ പകര്‍പ്പ് തൊഴിലാളിക്ക് തൊഴിലുടമ നല്‍കണം. യഥാര്‍ഥ തൊഴിലുടമയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ തൊഴിലാളി മറ്റു കമ്പനികളില്‍ ജോലി ചെയ്താല്‍ നടപടിയുണ്ടാകും. തൊഴിലാളി തൊഴിലില്‍ ആത്മാര്‍ഥത പുലര്‍ത്തണം. തൊഴില്‍പരമായ രഹസ്യങ്ങള്‍ പുറത്തു പറയരുത്. തൊഴിലാളികള്‍ രാജ്യത്തെ നിയമങ്ങളും പ്രാദേശിക ആചാരങ്ങളും ആദരവോടെ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ പരിക്കേറ്റാല്‍ ചികിത്സാ സമയത്തെ പൂര്‍ണ ശമ്പളമോ ആറു മാസത്തെ ശമ്പളമോ ഏതാണ് കുറവെങ്കില്‍ അത് തൊഴിലാളിക്കു നല്‍കണം. തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം പൂര്‍ണ ശമ്പളത്തോടുകൂടി രണ്ടാഴ്ച അസുഖാവധിക്കും അര്‍ഹതയുണ്ട്.










0 comments