ad
Deshabhimani

മലേഷ്യക്കാര്‍ രാജ്യംവിടുന്നത് ഉത്തര കൊറിയ വിലക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 07, 2017, 07:33 PM | 0 min read

പ്യോങ്യാങ് > ഉത്തരകൊറിയയിലുള്ള മലേഷ്യന്‍ പൌരന്മാര്‍ക്ക് രാജ്യം വിട്ടുപോകുന്നതിന് വിലക്ക്. കിം ജോങ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത നയതന്ത്ര ഏറ്റുമുട്ടലിന്റെ ഭാഗമായി ഉത്തരകൊറിയന്‍ സ്ഥാനപതിയെ മലേഷ്യ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. 

ഉത്തരകൊറിയയിലുള്ള എല്ലാ മലേഷ്യന്‍ പൌരന്മാരും രാജ്യംവിട്ടുപോകുന്നത് താല്‍ക്കാലികമായി വിലക്കിയതായും മലേഷ്യയില്‍ നടന്ന സംഭവത്തിന്റെ ചുരുളഴിയുന്നതുവരെ വിലക്ക് തുടരുമെന്നും ഉത്തരകൊറിയന്‍ വിദേശമന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട്ചെയ്തത്. 

വര്‍ഷങ്ങളായി ഉത്തരകൊറിയയും മലേഷ്യയും തമ്മില്‍ നല്ല ബന്ധമാണ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അനിന്റെ അര്‍ധസഹോദരന്‍ മലേഷ്യയില്‍ കൊല്ലപ്പെട്ടതോടെയാണ് ബന്ധം വഷളായത്. ഉത്തരകൊറിയയാണ് ഇതിനു പിന്നിലെന്നാണ് ദക്ഷിണകൊറിയയുടെ ആരോപണം. ഇതേനിലയ്ക്കുള്ള അഭിപ്രായം മലേഷ്യയും പ്രകടിപ്പിച്ചു. എന്നാല്‍, തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിയത്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള രണ്ടു സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ ഏക ഉത്തരകൊറിയന്‍ പൌരനെ തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയും ചെയ്തു. മലേഷ്യയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചതിനാണ് ഉത്തരകൊറിയന്‍ സ്ഥാനപതിയെ പുറത്താക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home