19 October Friday

യുഎന്‍ പ്രതിനിധി ഉത്തരകൊറിയയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017

ബീജിങ് > കൊറിയന്‍ മേഖലയില്‍ ആണവസംഘര്‍ഷം നിഴലിക്കെ ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ജെഫ്രി ഫെല്‍റ്റ്മന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നു. യുഎന്‍ പ്രതിനിധി ഉത്തരകൊറിയയിലെത്തി ഭരണാധികാരികളുമായി ചര്‍ച്ച നടത്തുന്നത് അത്യപൂര്‍വമാണ്.
ബീജിങ് വഴി ഉത്തരകൊറിയയിലെത്തിയ ജെഫ്രി ഫെല്‍റ്റ്മനെ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതര്‍ സ്വീകരിച്ചു.

ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനുപിന്നാലെ അമേരിക്കയും ദക്ഷിണകൊറിയയും കൊറിയന്‍ തീരത്ത് സംയുക്തവ്യോമാഭ്യാസം ആരംഭിച്ചത് മേഖലയെ സംഘര്‍ഷഭരിതമാക്കി. 230 യുദ്ധവിമാനങ്ങളും പതിനായിരക്കണക്കിന് പട്ടാളക്കാരുമാണ് വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഎന്‍ പ്രതിനിധി ഉത്തരകൊറിയയില്‍ എത്തിയത്. യുഎന്‍ പ്രതിനിധിയെ ഉത്തരകൊറിയ വരവേറ്റത് ശുഭസൂചനയാണെന്നും മേഖലയില്‍ സമാധാനം എത്തിക്കാനുള്ള ആദ്യചുവടുവയ്പായി ഇതിനെ കാണാമെന്നും ചൈനയിലെ പീകിങ് സര്‍വകലാശാല പ്രൊഫസര്‍ വാങ് ഡോങ് ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top