ad
Deshabhimani

പട്ടിണി, പകര്‍ച്ചവ്യാധി; സോമാലിയ ദുരിതത്തില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2017, 06:34 PM | 0 min read

മൊഗദിഷു > സൊമാലിയ കടുത്ത ക്ഷാമത്തിന്റെ പിടിയിലേക്ക്. 48 മണിക്കൂറിനകം വിശപ്പും വയറിളക്കവും കാരണം 110 പേര്‍ മരിച്ചതായി പ്രധാനമന്ത്രി ഹസ്സന്‍ അലി ഖൈരെയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ചില മേഖലകളില്‍ വരള്‍ച്ച രൂക്ഷമായതും അവസ്ഥ ഭീതിദമാക്കി.

ബൈദോ നഗരത്തിലും സമീപപ്രദേശങ്ങളിലുമാണ് പട്ടിണി രൂക്ഷമായതെന്ന് സര്‍ക്കാര്‍ വക്താവ് അബ്ദുല്ലാഹി ഒമര്‍ റോബ്ള്‍ പറഞ്ഞു. ഇവിടെ കൂടുതലും കുട്ടികളും പ്രായംചെന്നവരുമാണ് മരിച്ചുവീഴുന്നത്. ഇവര്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് മരുന്നില്ലെന്നും റോബ്ള്‍ പറഞ്ഞു. 

വരള്‍ച്ച കടുത്തതോടെ വയറളിക്കം, കോളറ, മീസില്‍സ് പോലുള്ള പകര്‍ച്ചവ്യാധികള്‍ രാജ്യമാകെ പടര്‍ന്നുപിടിക്കുകയാണ്. 55 ലക്ഷം പേര്‍ രോഗഭീതിയിലാണ്. മൂന്നുദിവസങ്ങളില്‍ കോളറ ബാധിച്ച് 69 പേര്‍ മരിച്ചു.

വിവിധ പ്രദേശങ്ങള്‍ കടുത്ത ക്ഷാമത്തില്‍ അമര്‍ന്നതോടെ ആളുകള്‍ കൂട്ടത്തോടെ തലസ്ഥാനമായ മൊഗദിഷുവിലേക്ക് പലായനം ചെയ്തുതുടങ്ങി. രാജ്യത്ത് 50 ലക്ഷത്തോളം ആളുകള്‍ക്ക് സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. 3,63,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായും യുഎന്‍ ഏജന്‍സി വ്യക്തമാക്കി. 2011ല്‍ സൊമാലിയയിലുണ്ടായ ക്ഷാമത്തില്‍ 2,60,000 പേര്‍ മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home