യുഎസില്‍ വീണ്ടും വംശീയ ആക്രമണം

വാഷിങ്ടണ്‍ > അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനുനേരെ വംശീയ ആക്രമണം. വാഷിങ്ടണിന് സമീപം സിയാറ്റിലില്‍ സിഖ് വംശജനായ ദീപ് റായ് ആണ് ശനിയാഴ്ച ആക്രമിക്കപ്പെട്ടത്. കന്‍സാസിലും സൌത്ത് കാരലിനയിലും ഇന്ത്യക്കാരെ വെടിവച്ചു കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയുള്ള സംഭവം യുഎസിലെ ഇന്ത്യക്കാരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
വീടിനു സമീപത്താണ് ദീപ് ആക്രമിക്കപ്പെട്ടത്. കാര്‍ നന്നാക്കുകയായിരുന്ന ദീപിനടുത്തെത്തിയ അക്രമി 'ഞങ്ങളുടെ രാജ്യത്തുനിന്ന് പോകൂ' എന്ന് ആക്രോശിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദീപിന്റെ കൈക്കാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചു. അക്രമി മുഖം മറച്ചാണ് എത്തിയത്. കന്‍സാസില്‍ ആന്ധ്ര സ്വദേശിയായ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ച്ഭോട്ല, സൌത്ത് കരേലിനയില്‍ ഇന്ത്യന്‍ വംശജനായ ഹര്‍നീഷ് പട്ടേല്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്.










0 comments