20 September Thursday

ബ്രസീലിലെ പുരാതന മ്യൂസിയം ചാരമായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

റിയോ ഡി ജനീറോ > ബ്രസീലിലെ അതിപുരാതന മ്യൂസിയത്തിൽ വൻ തീപിടിത്തം. റിയോ ഡി ജനീറോയിലെ 200 വർഷം പഴക്കമുള്ള മ്യൂസിയത്തിലാണ‌് ശനിയാഴ‌്ച തീപിടിത്തമുണ്ടായത‌്.

20 ദശലക്ഷം പുരാതന വസ‌്തുക്കൾ ശേഖരിച്ചുവച്ചിരുന്ന മ്യൂസിയമാണിത‌്. തീപിടിത്തത്തിൽ ഭൂരിഭാഗവും നശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിൽനിന്ന‌് കണ്ടെടുത്ത മനുഷ്യന്റെ ഏറ്റവും പുരാതന അസ്ഥിയടക്കമുള്ളവയും നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആളപായമില്ല.

പോർച്ചുഗീസ‌് രാജകുടുംബം താമസിച്ച കെട്ടിടം പിന്നീട‌് മ്യൂസിയമാക്കുകയായിരുന്നു. 1818ൽ ആണ‌് ഇത‌് നിർമിച്ചത‌്. 200‐ാം വാർഷികം അടുത്തിടെയാണ‌് ആഘോഷിച്ചത‌്. 200 വർഷത്തെ പ്രയത‌്നവും ഗവേഷണവും അറിവും നമുക്ക‌് നഷ്ടമായി
രിക്കയാണെന്ന‌് ബ്രസീൽ പ്രസിഡന്റ‌് മൈക്കൽ ടെമർ  പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top