16 November Friday

അബ്ബാസി പ്രധാനമന്ത്രിയായി തുടരും

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

ഇസ്ളാമാബാദ് > പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷാഹിദ് ഖഖാന്‍ അബ്ബാസി പത്തുമാസം പ്രധാനമന്ത്രിപദത്തില്‍ തുടരും. നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പാര്‍ലമെന്റിലെത്തുംവരെ 45 ദിവസത്തേക്ക് അബ്ബാസി പ്രധാനമന്ത്രിയാകുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്.

എന്നാല്‍, നിലവില്‍ ഷഹബാസ് മുഖ്യമന്ത്രിയായിരിക്കുന്ന പഞ്ചാബ് പ്രവിശ്യയിലേക്ക് ഭരണകാര്യങ്ങള്‍ കൈകാര്യംചെയ്ത് പരിചയമുള്ളയാളെ കിട്ടുന്നതുവരെ അബ്ബാസി പ്രധാനമന്ത്രിയായി തുടരാനാണ് പിഎംഎല്‍ എന്‍ പാര്‍ടി തീരുമാനം. പഞ്ചാബ് പ്രവിശ്യയില്‍നിന്ന് ഉടനടി ഷഹബാസിനെ തിരിച്ചുവിളിക്കുന്നത് പാര്‍ടിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.

പ്രധാന വാർത്തകൾ
Top