14 November Wednesday

അഴിമതി: നജീബ‌് റസാഖ‌് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

കോലാലംപുർ > മലേഷ്യൻ മുൻപ്രധാനമന്ത്രി നജീബ‌് റസാഖ‌് അഴിമതിക്കേസിൽ അറസ്റ്റിൽ.

10 വർഷംമുമ്പ‌് തുടങ്ങിയ സർക്കാർ പദ്ധതിയിൽനിന്ന‌് കോടിക്കണക്കിന‌ു ഡോളർ വകമാറ്റിയ കേസിലാണ‌് അറസ്റ്റ‌്. കഴിഞ്ഞ മെയിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നജീബ‌് റസാഖിനെ ചുറ്റിപ്പറ്റി മലേഷ്യയിലെ അഴിമതിവിരുദ്ധ ഏജൻസി അന്വേഷണം നടത്തുകയായിരുന്നു.

നജീബിനെതിരെ അഴിമതിക്ക‌് നടപടിയെടുക്കുമെന്ന‌് പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ‌് വ്യക്തമാക്കിയതോടെയാണ‌് കേസിൽ വഴിത്തിരിവുണ്ടാകുന്നത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top