ad
Deshabhimani

പ്രചാരണത്തിനിടെ യുഎസ് അറ്റോര്‍ണി ജനറല്‍ റഷ്യന്‍ സ്ഥാനപതിയെ കണ്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2017, 08:01 PM | 0 min read

വാഷിങ്ടണ്‍ > അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് റഷ്യന്‍ അംബാസഡറെ കണ്ടതായി യുഎസ് നീതിന്യായവിഭാഗം സ്ഥിരീകരിച്ചു. ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജെഫ് സെഷന്‍സ് റഷ്യന്‍ സ്ഥാനപതി സെര്‍ജി കിസ്ലെകിനെ കണ്ടത്. കഴിഞ്ഞ ജൂലൈയിലും സെപ്തംബറിലുമായിരുന്നു കൂടിക്കാഴ്ച. സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റിയില്‍ ഇരിക്കവെയാണ് ജെഫ് അംബാസഡറെ കണ്ടത്. സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്റനെ തോല്‍പ്പിക്കാന്‍ ട്രംപ് റഷ്യയുടെ സഹായംതേടിയെന്നത് സ്ഥിരീകരിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗവും ഇത് ശരിവച്ചിരുന്നു. 

ജെഫിന്റെ റഷ്യന്‍ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ജെഫ് റഷ്യന്‍ ഉദ്യോഗസ്ഥരെ കണ്ടത് എന്തിനാണെന്ന് വ്യക്തമാക്കം. എഫ്ബിഐ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ട്രംപിന്റെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്കള്‍ ഫ്ളിന്‍ റഷ്യന്‍ബന്ധത്തെ  തുടര്‍ന്ന് രാജിവച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home