17 November Saturday

പീഡനവിരുദ്ധ നിയമം ശക്തമാക്കി സൗദി

അനസ് യാസിന്‍Updated: Saturday Jun 2, 2018

മനാമ > സൗദിയിൽ ഗാർഹികത്തൊഴിലാളികളെയും കുട്ടികളെയും പീഡിപ്പിക്കുന്നവർക്കുള്ള ശിക്ഷ കടുത്തതാക്കി നിയമം വരുന്നു. പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, അഭയ കേന്ദ്രങ്ങൾ, താമസസ്ഥലങ്ങൾ, സാമൂഹ്യമാധ്യമങ്ങൾ എന്നിവിടങ്ങളിൽ ലൈം​ഗികപീഡനങ്ങൾ തടയുന്നതിനായി സൗദി മന്ത്രിസഭായോഗമാണ് നിയമം നടപ്പാക്കാൻ നിർദേശം നൽകിയത്. ഭിന്നശേഷിക്കാർക്കും പതിനെട്ടിൽ താഴെയുള്ളവർക്കുമെതിരായ ലൈം​ഗികാതിക്രമങ്ങൾ അതീവ​ഗൗരവമായി പരി​ഗണിക്കും. വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കുന്നത്.

ലൈം​ഗികച്ചുവയുള്ള പരാമർശങ്ങളും ശിക്ഷാർഹമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ലൈം​ഗികാതിക്രങ്ങളും നിയമത്തിന്റെ പരിധിയിൽവരും. പീഡനത്തിന് ഇരയാകുകയോ പീഡനത്തിന് സാക്ഷിയാകുകയോ ചെയ്യുന്ന ആർക്കും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പരാതി നൽകാം. എന്നാൽ, പീഡനങ്ങൾക്ക് വിധേയരാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നിയമം അനുശാസിക്കുന്നില്ല. വ്യാജ പീഡനപരാതികൾ നൽകുന്നവർക്കുള്ള ശിക്ഷയും നിയമത്തിൽ ഉൾപ്പെടുത്തി.

ലൈംഗികപീഡനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ പരാതികളും  രഹസ്യമായി കൈകാര്യംചെയ്യും.  ഇന്റർനെറ്റിലൂടെയുമുള്ള പീഡനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. പീഡനത്തിന് സഹായിക്കുന്നവർക്കും ഇതിന‌് കൂട്ടുനിൽക്കുന്നവർക്കും ശിക്ഷ ലഭിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top