24 September Monday

മയക്കുമരുന്ന് വേട്ട: വെടിവെയ്പില്‍ മേയറും ഭാര്യയും കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

മനില > ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് വേട്ടക്കിടെ പൊലീസ് വെടിവയ്പില്‍ മേയറും ഭാര്യയുമടക്കം 13 പേര്‍ കൊല്ലപ്പെട്ടു. മയക്കുമരുന്നും ലൈസന്‍സില്ലാത്ത ആയുധങ്ങളും മേയറുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനക്കെത്തിയ പൊലീസുകാര്‍ക്കുനേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒസാമിസ് സിറ്റി മേയര്‍ റെയ്നാള്‍ഡോ പരോജിനോഗും ഭാര്യയും കൊല്ലപ്പെട്ടത്. മേയറുടെ വീട് കൂടാതെ മറ്റ് മൂന്ന് വീടുകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. റെയ്ഡില്‍ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.  
 

പ്രധാന വാർത്തകൾ
Top