26 September Wednesday

ഗാസയിലെ ആക്രമണം: സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ

വെബ് ഡെസ്‌ക്‌Updated: Sunday Apr 1, 2018

ന്യൂയോർക്ക് സിറ്റി > ഗാസ അതിർത്തിയിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ട്റസ്. ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിനു ശേഷം പുറത്തിറക്കിയ കുറിപ്പിലാണ് ഗുട്ട്റസ് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടത്. സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ അടിയന്തര ചർച്ചകൾ ഉടൻ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2014നുശേഷം ഒരുദിവസം നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്നും ഈ സാഹചര്യത്തിൽ അടിയന്തര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ യുഎൻ മുന്നിട്ടിറങ്ങണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. സുരക്ഷാ കൗൺസിൽ യോഗത്തിൽ ബ്രിട്ടണും അമേരിക്കയും ഇസ്രയേൽ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി. അതേസമയം, ഇസ്രയേൽ പ്രതിനിധി യോഗത്തിനെത്തിയില്ല.

പ്രധാന വാർത്തകൾ
Top