Top
20
Thursday, July 2017
About UsE-Paper

കാണ്ഡഹാറില്‍ 5 യുഎഇ ഉദ്യോഗസ്ഥരടക്കം 11 പേര്‍ കൊല്ലപ്പെട്ടു

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌


കാബൂള്‍ > കാണ്ഡഹാറില്‍ നയതന്ത്രകാര്യാലയത്തില്‍ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 5 യുഎഇ ഉദ്യോഗസ്ഥരടക്കം 11 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ യുഎഇ അംബാസഡര്‍ ജുമാ അല്‍ കാബി അടക്കം 17 പേര്‍ക്ക് പരിക്കേറ്റു. വിദ്യാഭ്യാസജീവകാരുണ്യപ്രവര്‍ത്തനത്തിനായി എത്തിയ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാറില്‍ പ്രവിശ്യാ ഗവര്‍ണര്‍ വിളിച്ച യോഗത്തില്‍ സംബന്ധിക്കുന്നതിനിടെയാണ് ആക്രമണം. ചൊവ്വാഴ്ച മൂന്നിടത്തായി നടന്ന സ്ഫോടനങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റു. ജീവകാരുണ്യപ്രവര്‍ത്തനത്തിനായി എത്തുന്ന സംഘാംഗങ്ങളെ കൊലപ്പെടുത്തുന്നത് നീതീകരിക്കാനാകില്ലെന്ന് ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ ഹാഷിദ് അല്‍ മക്തൂം പ്രതികരിച്ചു. അഫ്ഗാനില്‍ സന്നദ്ധപ്രവര്‍ത്തനത്തിനായി നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ എത്തുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ക്കുനേരെ കടുത്ത ആക്രമണമാണ് ഭീകരര്‍ നടത്തുന്നത്.