14 November Wednesday

ലോകവിപണിയിൽ ഇടിവ്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 7, 2018


ലണ്ടൻ > അമേരിക്കൻ സാമ്പത്തികസ്ഥിതി വഷളാകുമെന്ന റിപ്പോർട്ടിനെത്തുടർന്ന് നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതോടെ ലോകമെമ്പാടുമുള്ള ഓഹരിവിപണികൾ കൂപ്പുകുത്തി. ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ ഓഹരിവിപണികൾ കനത്ത ഇടിവ് രേഖപ്പെടുത്തി.

സാമ്പത്തികസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലിശനിരക്കിൽ മാറ്റംവരുത്താൻ അമേരിക്ക തയ്യാറാകുമെന്ന റിപ്പോർട്ടിനെത്തുടർന്ന് ആഗോളവിപണിയിൽ വെള്ളിയാഴ്ചമുതൽ നിലനിന്ന വിറ്റഴിക്കാനുള്ള പ്രവണത ചൊവ്വാഴ്ച അപ്രതീക്ഷിതമായി പാരമ്യത്തിലെത്തി. യൂറോപ്യൻ ഓഹരിവിപണിയിൽ തുടക്കത്തിൽ 3.5 ശതമാനം ഇടിവുണ്ടായി. ഇതിന്റെ പ്രതിഫലനം ഏഷ്യൻ വിപണിയിൽ പ്രതിഫലിച്ചു. ജർമനി, ഫ്രാൻസ് ഓഹരിവിപണികളിൽ മൂന്ന് ശതമാനംവരെ ഇടിവുണ്ടായി. അമേരിക്കൻ ഓഹരിവിപണിയിൽ നാലുശതമാനം ഇടിവുണ്ടായപ്പോൾ ജപ്പാനിൽ 4.7 ശതമാനംവരെ വിപണി താഴ്ന്നു. അമേരിക്കയുടെ അടിസ്ഥാന സമ്പദ് ഘടന അതീവശക്തമാണെന്ന വിശദീകരണവുമായി വൈറ്റ്്ഹൗസ് രംഗത്തെത്തിയതിനെത്തുടർന്നാണ് കനത്ത വീഴ്ച ഒഴിവായത്.

പ്രധാന വാർത്തകൾ
Top