Top
23
Tuesday, January 2018
About UsE-Paper

മര്‍ഡോക്കിന്റെ വിനോദസാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്‌നിക്ക് സ്വന്തം

Friday Dec 15, 2017
വെബ് ഡെസ്‌ക്‌


ന്യൂയോര്‍ക്ക്> മാധ്യമ പ്രഭു റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ സാമ്രാജ്യം 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്' വാള്‍ട്ട് ഡിസ്‌നി  ഏറ്റെടുത്തു.  ഈ ഡീലോടുകൂടീ ഏഷ്യാനെറ്റും ഡിസ്‌നിയ്ക്ക് സ്വന്തമാകും.

ലോക വിനോദ വ്യസായ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണ് ഇതിനായി അമേരിക്കയില്‍ നടന്നത്. 5,240 കോടി ഡോളറിന് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിനെ ഏറ്റെടുത്തതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി ഡിസ്നി മാറി.ഓഹരിയായാണ് ഇടപാട് നടന്നിട്ടുള്ളത്. സ്കൈ ചാനലിന്റെ 39 ശതമാനം ഓഹരികളും ഡിസ്‌നിക്ക് സ്വന്തമാകും.


സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി ഇന്ത്യയിലെ അറുപത്തി ഒമ്പത് ചാനലുകളും ഡിസ്‌നിയുടെ സ്വന്തമാകും. നിലവില്‍  സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമാണ് ഏഷ്യാനെറ്റും.


മര്‍ഡോക്-ഡിസ്നി ഇടപാട് പൂര്‍ണമാകുന്നതോടെ ഫോക്സിന്റെ ചലച്ചിത്ര- ടിവി സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടിവി ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക്, വീഡിയോ സ്ട്രീമിങ് സേവനം ഹുലു തുടങ്ങിയവ ഡിസ്നിക്ക് സ്വന്തമാകും. കൈമാറ്റം പര്‍ൂണമാകുന്നതോടെ മാധ്യമഭീമനായ മര്‍ഡോക്കിന് ഡിസ്‌നിയില്‍ 4.4 ശതമാനം ഓഹരിയുണ്ടാകും.

 

Related News

കൂടുതൽ വാർത്തകൾ »