19 November Monday

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച‌് ക്രഡിൽ ഫണ്ട‌് സിഇഒ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


കോലാലംപുർ

മൊബൈൽ ഫോൺ ചാർജ‌് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച‌് ക്രഡിൽ ഫണ്ട‌് സിഇഒ നസ്രീൻ ഹസൻ മരിച്ചു. സ‌്മാർട്ട‌് ഫോൺ സ്വന്തം മുറിയിൽ ചാർജ‌് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ‌് ദുരന്തമുണ്ടായതെന്ന‌് വാർത്താ ഏജൻസികൾ റിപ്പോർട്ട‌് ചെയ‌്തു. നാൽപ്പത്തഞ്ചുകാരനായ നസ്രീൻ ഹസന‌് ബ്ലാക്ക‌്ബെറി, ഹുവായ‌് എന്നീ രണ്ടു ഫോണാണ‌് ഉണ്ടായിരുന്നത‌്. ഇവയിലൊന്ന‌് ചാർജ‌് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിക്കിടെ വീടിന‌് തീ പിടിച്ചതായും നസ്രീന്റെ മുറി പൂർണമായും കത്തിനശിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. പൊട്ടിത്തെറിയുണ്ടായ ഉടൻ തീപിടിത്തമുണ്ടായെന്നും ഇതിൽപ്പെട്ടാണ‌് മരണമെന്നുമാണ‌് പൊലീസ‌് ഭാഷ്യം. ഏത‌് ഫോണാണ‌് പൊട്ടിത്തെറിച്ചതെന്ന‌് വ്യക്തമായിട്ടില്ലെന്ന‌് ദ മലേഷ്യൻ ഇൻസൈറ്റ‌് റിപ്പോർട്ട‌് ചെയ‌്തു.

ബക്കിങ‌്ഹാം സർവകലാശാലയിൽനിന്ന‌് നിയമബിരുദം നേടിയശേഷമാണ‌് ക്രഡിൽ ഫണ്ട‌് സിഇഒ ആയി ചുമതലയേറ്റത‌്. സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക വ്യവസായമേഖലകൾക്കും സാമ്പത്തികസഹായം ലഭ്യമാക്കുന്ന സ്ഥാപനമാണ‌് ക്രഡിൽ ഫണ്ട‌്.

പ്രധാന വാർത്തകൾ
Top