21 September Friday

ട്രംപിന‌് മെർക്കലിന്റെ മുന്നറിയിപ്പ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

ബർലിൻ > അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന‌് മുന്നറിയിപ്പുമായി ജർമൻ ചാൻസലർ ആംഗല മെർക്കൽ. യൂറോപ്യൻ യൂണിയനിൽനിന്നുള്ള കാറുകൾക്ക‌് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ‌്  നിലവിലെ വ്യാപാരയുദ്ധത്തെ യഥാർഥ യുദ്ധമാക്കി മാറ്റരുതെന്ന‌് ട്രംപിനുള്ള  മെർക്കലിന്റെ പാർലമെന്റിലെ മുന്നറിയിപ്പ‌്.

സ്റ്റീലിനും അലൂമിനിയത്തിനും ഏർപ്പെടുത്തിയ ചുങ്കവുമായി ബന്ധപ്പെട്ട‌് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മോശമായ സാഹചര്യത്തിലാണ‌് കാർവിപണിക്കുമേലും ട്രംപിന്റെ കടന്നുകയറ്റം. വ്യാപാരത്തിൽ ഇയു ചൈനയോളം മോശമാണെന്ന‌് ട്രംപ‌് പ്രസ‌്താവന ഇറക്കിയിരുന്നു.  പിന്നാലെ അമേരിക്കയുടെ ഉൽപ്പന്നങ്ങളായ ബോർബൺ, ജീൻസ‌്, ഹാർലി ഡേവിഡ‌്സൺ ബൈക്കുകൾ എന്നിവയ‌്ക്ക‌് ഇയുവും ചുങ്കം ഏർപ്പെടുത്തി.

പ്രധാന വാർത്തകൾ
Top