15 November Thursday

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്‌സന് മാന്‍ ബുക്കര്‍ പുരസ്‌ക്കാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2017

വാഷിങ്ടണ്‍ > ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് സോന്‍ഡേഴ്സിന്. ലിങ്കണ്‍ ഇന്‍ദി ബര്‍ഡോ എന്ന പുസ്തകത്തിനാണ് 43 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.

ബ്രിട്ടീഷ് എഴുത്തുകാരായ അലി സ്മിത്, ഫിയോണ മോസ്ലി, അമേരിക്കക്കാരായ പോള്‍ ഓസ്റ്റര്‍, എമിലി ഫ്രിഡ്ലണ്ട്, ബ്രിട്ടീഷ്-പാകിസ്ഥാനി എഴുത്തുകാരന്‍ മൊഹസിന്‍ ഹമിദ് എന്നിവരെ പിന്തള്ളിയാണ് അമ്പത്തെട്ടുകാരനായ ജോര്‍ജ് സോന്‍ഡേഴ്സ് അവാര്‍ഡ് കരസ്ഥമാക്കിയത്.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് ബര്‍ഡോയിലെ ലിങ്കണ്‍. തന്റെ ഇളയകുഞ്ഞ് മരിച്ചതിനുശേഷമുള്ള എബ്രഹാം ലിങ്കന്റെ ചിന്തകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. കുഞ്ഞിന്റെ ശവകുടീരത്തിലെത്തുന്ന ലിങ്കനില്‍നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അമേരിക്കയുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലൂടെ നോവല്‍ കടന്നുപോകുന്നു. നിരവധി ചെറുകഥകളുടെ കര്‍ത്താവായ സോന്‍ഡേഴ്സിന്റെ ആദ്യനോവലാണിത്.

ടെക്സാസില്‍ ജനിച്ച സോന്‍ഡേഴ്സ് ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് താമസം. ടെന്‍ത് ഓഫ് ഡിസംബര്‍ എന്ന ചെറുകഥാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സോന്‍ഡേഴ്സിന്റെ ഒമ്പതാമത്തെ പുസ്തകമാണ് ബര്‍ഡോയിലെ ലിങ്കണ്‍.

പ്രധാന വാർത്തകൾ
Top