21 November Wednesday

നേപ്പാള്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിന് ഉജ്ജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Friday Jul 14, 2017

കാഠ്മണ്ഡു> നേപ്പാളില്‍ രണ്ടാംഘട്ട പ്രാദേശികതിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിന് ഉജ്വല വിജയംതദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതുവരെ ഫലം പുറത്തുവന്ന  325 സീറ്റില്‍ 302 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ടി സഖ്യം നേടി.  നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ടിയും സോഷ്യല്‍ ഡെമോക്രാറ്റിക് നേപ്പാളി കോണ്‍ഗ്രസും ഉള്‍പ്പെട്ട സഖ്യമാണ് വന്‍മുന്നേറ്റം കാഴ്ച വച്ചത്. ഇതിന് മുന്‍പ് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് സഖ്യത്തിന് തന്നെയായിരുന്നു വിജയം.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വ്യക്തമാവുന്നതെന്ന് പാര്‍ടി നേതാക്കള്‍ അറിയിച്ചു.

ഇടതുസഖ്യത്തിന് ലഭിച്ച വന്‍ വിജയം സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് നേപ്പാള്‍ രാഷ്ട്രപതി ബിന്ധ്യ ദേബി ബണ്ഡാരി അഭിപ്രായപ്പെട്ടു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top