20 June Wednesday

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ലൈസന്‍സുമായി യുഎഇ

അനസ് യാസിന്‍Updated: Thursday Mar 8, 2018


മനാമ > യുഎഇയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ബിസിനസ് പ്രമോഷനുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി. ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ 5,000 ദിര്‍ഹം വരെ പിഴ ഈടാക്കുകയോ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൌണ്ട് എന്നിവ പൂട്ടിക്കുകയോചെയ്യുമെന്ന് നാഷണല്‍ മീഡിയ കൌണ്‍സില്‍ (എന്‍എംസി) അറിയിച്ചു. ലൈസന്‍സ് എടുക്കാന്‍ മൂന്നുമാസം സമയം അനുവദിച്ചു.

പത്രങ്ങളുടെയും മാസികകളുടെയും സമാന ലൈസന്‍സ് തന്നെയാണിത്. പുതിയ വ്യവസ്ഥ പ്രകാരം ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ മുഖേന ഉല്‍പ്പന്നങ്ങള്‍, ബിസിനസ് എന്നിവ പരസ്യം ചെയ്യുകയോ വിപണം നടത്തുകയോ ചെയ്യുന്ന (ഇ-കൊമേഴ്സ്) വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. ഓണ്‍ ഡിമാന്‍ഡ് പ്രിന്റിങ്, വീഡിയോ, ഓഡിയോ സേവനങ്ങള്‍ അടക്കമുള്ള എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് വേണം.

വാര്‍ത്താ വെബ്സൈറ്റുകള്‍, ഇലക്ട്രോണിക് പബ്ളിഷിങ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ലൈസന്‍സ് ആവശ്യമാണ്. യുഎഇയിലെ ഫ്രീസോണുകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ കമ്പനികള്‍ക്കും ഇതു ബാധകമാക്കി. എന്നാല്‍, ലൈസന്‍സോടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍, റേഡിയോ, പത്രം, മാഗസിന്‍ എന്നിവയുടെ വെബ്സൈറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് ആവശ്യമില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top