Top
25
Saturday, November 2017
About UsE-Paper

സൌദിയില്‍ തടവിലല്ലെന്ന് ഹരീരി

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

റിയാദ് > സൌദിയില്‍ താന്‍ സ്വതന്ത്രനാണെന്നും മാതൃരാജ്യത്തേക്ക് ഉടന്‍ മടങ്ങുമെന്നും  രാജിവച്ച ലബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി അറിയിച്ചു. തന്റെ പാര്‍ടിയോട് ആഭിമുഖ്യമുള്ള സൌദിടെലിവിഷനിലൂടെയാണ് ഹരീരി ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച മുമ്പാണ് സൌദി സന്ദര്‍ശനവേളയില്‍ സാദ് ഹരീരി പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇറാന്റെയും ഹിസ്ബുല്ലയുടെയും ഇടപെടലാണ് തന്റെ രാജിക്ക് കാരണമെന്ന് ഹരീരി ആരോപിച്ചിരുന്നു. സമീപഭാവിയില്‍ ലബനനിലേക്ക് മടങ്ങും-  ഹരീരി പറഞ്ഞു. ഹരീരി സൌദി റിയാദില്‍ വീട്ടുതടങ്കലിലോ താല്‍ക്കാലിക അറസ്റ്റിലോ ആണെന്ന് സംശയിക്കുന്നതായി ലബനന്‍ അധികൃതര്‍ വെളിപ്പെടുത്തിയതിനുപിന്നാലെയാണ് ഹരീരി വീണ്ടും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്.

Related News

കൂടുതൽ വാർത്തകൾ »