Top
20
Wednesday, September 2017
About UsE-Paper

ഗോള്‍ഡന്‍ ഗ്ളോബ് തൂത്തുവാരി 'ലാ ലാ ലാന്‍ഡ്'

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌

ലൊസ് അഞ്ചലസ് > ഹോളിവുഡിന്റെ സുവര്‍ണകാലസ്മരണ ഉണര്‍ത്തിയ ചലച്ചിത്ര സംഗീത-പ്രണയ ശില്‍പ്പമായ 'ലാ ലാ ലാന്‍ഡ്' ഗോള്‍ഡന്‍ഗ്ളോബ് പുരസ്കാരങ്ങള്‍ തൂത്തുവാരി. നാമനിര്‍ദേശം ലഭിച്ച ഏഴുവിഭാഗങ്ങളിലും സിനിമ പുരസ്കാരം നേടി. ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ഗ്ളോബ് നേടുന്ന സിനിമയെന്ന ബഹുമതിയും 'ലാ ലാ ലാന്‍ഡി'ന് സ്വന്തം. അടുത്തമാസം നടക്കുന്ന ഓസ്കര്‍ പ്രഖ്യാപനത്തിനുള്ള ചൂണ്ടുപലകയായിട്ടാണ് ഗോള്‍ഡന്‍ ഗ്ളോബിനെ കാണുന്നത്.

അമേരിക്കന്‍ യുവസംവിധായകന്‍ ഡാമിയന്‍ ഷാസെല്ലെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ (റെയാന്‍ ഗോസ്ളിങ്), നടി (എമ്മ സ്റ്റോണ്‍), സംഗീതചലച്ചിത്രം, പശ്ചാത്തലസംഗീതം, ഗാനം തൂടങ്ങിയ പുരസ്കാരങ്ങളാണ് നേടിയത്. സംഗീതേതരവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 'മൂണ്‍ലൈറ്റ്' നേടി. സംഗീതേതര വിഭാഗത്തില്‍ കാസേ അഫ്ളെക്സ് (മാഞ്ചെസ്റ്റര്‍ ബൈ ദ സീ) മികച്ച നടനും ഇസബെല്ല ഹുപ്പര്‍ട്ട് (എല്ലി) മികച്ച നടിയുമായി. 'ജാക്കി' എന്ന ചിത്രത്തില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് കെന്നഡിയുടെ ഭാര്യ ജാക്കി കെന്നഡിയെ അവതരിപ്പിച്ച  നതാലി പോര്‍ട്മാനെ പിന്തള്ളിയാണ് ഇസബെല്ല ഹുപ്പാര്‍ട്ട് അപ്രതീക്ഷിതനേട്ടം സ്വന്തമാക്കിയത്. വിഖ്യാതനടന്‍ ഡെന്‍സല്‍ വാഷിങ്ടണ്‍ സംവിധാനംചെയ്ത 'ഫെന്‍സ്' എന്ന ചിത്രത്തിലൂടെ വിയോള ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി.

ട്രംപിനെതിരെ തുറന്നടിച്ച് മെറില്‍ സ്ട്രീപ്

ലൊസ് അഞ്ചലസ് > അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി വിഖ്യാതനടി മെറില്‍ സ്ട്രീപ്. ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരവേദിയില്‍ സമഗ്രസംഭാവനയ്ക്കുള്ള സെസില്‍ ബി ഡിമെല്ലെ പുരസ്കാരം  ഏറ്റുവാങ്ങി നടത്തിയ പ്രഭാഷണത്തിലാണ്് ട്രംപിനെതിരെ  മെറില്‍ സ്ട്രീപ്  തുറന്നടിച്ചത്. രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യംചെയ്യുകയും മറ്റുള്ളവരെ പരസ്യമായി കളിയാക്കുകയുംചെയ്യുന്ന ശൈലിയെയാണ് ട്രംപിന്റെ പേരെടുത്തുപറയാതെ അവര്‍ വിമര്‍ശിച്ചത്.അംഗപരിമിതയായ റിപ്പോര്‍ട്ടറെ പ്രസംഗത്തിനിടെ വികൃതമായി അനുകരിച്ച ട്രംപിന്റെ പ്രകടനമാണ് ഏതു ചലച്ചിത്രതാരത്തിന്റെ പ്രകടനത്തേക്കാളും തന്നെ വേട്ടയാടുന്നതെന്ന് അവര്‍ പറഞ്ഞു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. 

ബഹുസ്വരലോകത്തിന്റെ പ്രതീകമാണ് ഹോളിവുഡ്. വിദേശരാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ് ഹോളിവുഡിനെ സമ്പന്നമാക്കിയത്. അവരെയെല്ലാം പുറത്താക്കാനാണെങ്കില്‍ ഫുട്ബോളും ആയോധനകലകളുമല്ലാതെ കലാപരമായതൊന്നും കാണാനുണ്ടാകില്ലെന്നും അറുപത്തേഴുകാരിയായ താരം ചൂണ്ടിക്കാട്ടി.
 സ്ട്രീപ്പിന്റെ വിമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ 'അവര്‍ ഒരു ഹിലരിപ്രേമി' ആണെന്നായിര