20 November Tuesday

13 പേരുടെ മരണത്തിനിടയാക്കിയ സരിന്‍ ഗ്യാസ് ആക്രമണം; സൂത്രധാരനായ ആള്‍ദൈവം ഷോക്കോ അസഹാരയെ ജപ്പാന്‍ തൂക്കിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

ടോക്കിയോ > ജപ്പാനിലെ ടോക്കിയോ സബ്‌വേയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ സൂത്രധാരന്‍  ആള്‍ദൈവം ഷോക്കോ അസഹാരയെ ജപ്പാന്‍ തൂക്കിക്കൊന്നു. 1995 മാര്‍ച്ചില്‍ നടന്ന സ്ഫോടനത്തിന്‍  13 പേര്‍ കൊല്ലപ്പെടുകയും  6000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഷോക്കോ അസഹാരയെ തൂക്കിക്കൊന്ന വിവരം ജപ്പാന്‍ ചീഫ് കാബിനെറ്റ് സെക്രട്ടറി യോഷിഹിഡ് സുക സ്ഥിരീകരിച്ചു. ഷോക്ക അസഹാരയോടൊപ്പമുണ്ടായിരുന്ന കപടമത അംഗങ്ങളായ മറ്റ് ആറ് പേരെയും തൂക്കിലേറ്റിയിട്ടുണ്ട്. സ്‌ഫോടനം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അസഹരയെ പിടികൂടിയത്. ഇയാളുടെ ആശ്രമ പരിസരത്ത് ഒരു ബാഗില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

ചിസോ മാസ്റ്റുമോട്ടോ എന്നാണ് അസഹാരയുടെ യഥാര്‍ഥ പേര്. 1994 ല്‍  എട്ടു പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ സൂത്രധാരനും അസഹാരയായിരുന്നു. ഈ സ്‌ഫോടനത്തില്‍ 100 ല്‍ അധികം പേര്‍ക്ക്  പരിക്കേറ്റിരുന്നു.

ജപ്പാനില്‍ 10000 ആളുകളും  റഷ്യയില്‍ 30000 ആളുകളുടേയും  പിന്തുണയുള്ള 'ഓം ഷിന്‌റിക്കോ' എന്ന  കപടമതത്തിന്റെ നേതാവാണ് ഷോക്കോ അസഹാറ. വിവിധ മതങ്ങളിലെ രീതികളും മറ്റു കാര്യങ്ങളും ഇവര്‍ അവരുടേതാക്കി ഉപയോഗിച്ചിരുന്നു. കപട മതത്തെ പിന്തുണയ്ക്കുന്നവരില്‍ ഉന്നത വിദ്യാസമ്പന്നരും ഉള്‍പ്പെട്ടിരുന്നു. യു കെ ജപ്പാനില്‍ നടത്താന്‍ പോകുന്ന ന്യൂക്ലിയര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ കപടമതത്തിലേക്ക് ആളെ കൂട്ടിയിരുന്നത്.

 

പ്രധാന വാർത്തകൾ
Top