11 December Tuesday

ഖഷോഗി വധം: ആരോപണവിധേയർക്ക‌് വിലക്കേർപ്പെടുത്തി ജർമനി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

ബ്രസൽസ‌് > മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിൽ ആരോപണവിധേയരായ 18 സൗദി പൗരൻമാർക്ക‌് ജർമനിയിലും യൂറോപ്പിന്റെ  ഷെങ‌്ഗെൻ മേഖലയിലും വിലക്കേർപ്പെടുത്തുമെന്ന‌് വിദേശമന്ത്രി ഹെയ‌്കോ മാസ‌് പറഞ്ഞു. പ്രവേശനത്തിന‌് പാസ‌്പോർട്ട‌് ആവശ്യമില്ലാത്ത 22 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചേർന്നതാണ‌് ഷെങ‌്ഗെൻ മേഖല. ഫ്രാൻസുമായി അതിർത്തി പങ്കിടുന്നതിനാൽ ഫ്രാൻസിന്റെ സഹകരണവും തേടിയിട്ടുണ്ട‌്.

ഖഷോഗി വധവും തുടർന്നുള്ള സംഭവവികാസങ്ങളും ജർമനി നിരീക്ഷിച്ച‌് വരികയാണ‌്. യൂറോപ്യൻ യൂണിയനിൽ വിഷയം ചർച്ചചെയ‌്ത‌് കൂടുതൽ കടുത്ത നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും മാസ‌് പറഞ്ഞു. സൗദിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയനിലെ അംഗങ്ങൾ തയ്യാറാവണമെന്ന‌് ജർമനി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം വാർഷിക ഷൂറാ കൗൺസിലിൽ രാജ്യത്തെ അഭിസംബോധന ചെയ‌്ത സൗദി രാജാവ‌് സൽമാൻ ബിൻ അബ്ദുൽ അസീസ‌്, വിവാദമായ ഖഷോഗി സംഭവം പരാമർശിച്ചില്ല. എന്നാൽ നാട്ടിൽ നീതി നടപ്പാക്കുന്നതിൽ അധികൃതർ നടപ്പാക്കുന്ന കടമ പ്രശംസനീയമാണെന്ന‌് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.

ഖഷോഗിയുടെ കൊലപാതക സമയത്തെ ശബ്ദശകലമടങ്ങിയ ക്ലിപ‌് ലഭിച്ചിരുന്നുവെന്നും അതിക്രൂരമായ അത‌് പൂർണമായും കേൾക്കാൻ തനിക്ക‌് കഴിഞ്ഞില്ലെന്നും യുഎസ‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ഫോക‌്സ‌് ന്യൂസിന‌് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top