16 November Friday

നെതന്യാഹുവിനെ വീണ്ടും ചോദ്യംചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 27, 2018

ജറുസലേം > ടെലികോം അഴിമതിക്കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ പൊലീസ് വീണ്ടും ചോദ്യംചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ നെതന്യാഹുവിന്റെ ഭാര്യയെയും മകനെയും ഉടൻ ചോദ്യംചെയ്യുമെന്ന് ഇസ്രയേൽ റേഡിയോ റിപ്പോർട്ട് ചെയ്തു. കേസിൽ ഇതു രണ്ടാംവട്ടമാണ് നെതന്യാഹുവിനെ ചോദ്യംചെയ്തത്. ബിസെക് ടെലികോമിന് സഹായകമായ ചില നടപടികൾ പ്രധാനമന്ത്രി സ്വീകരിച്ചെന്നാണ് കേസ്. ഇതിന് പ്രത്യുപകാരമായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാർത്താ വെബ്സൈറ്റിൽ നെതന്യാഹുവിന് അനുകൂലമായ വാർത്തകൾ നൽകി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top