20 September Thursday

രാഷ്ട്രീയ പാർടിയുണ്ടാക്കാൻ ഹാഫിസ് സയ്യിദിന് പച്ചക്കൊടി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

കറാച്ചി > മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ പാക് ഭീകരൻ ഹാഫിസ് സയ്യിദിന്റെ നിരോധിത സംഘടനയായ ജമാത്ത് ഉദ്ദവ രാഷ്ട്രീയ പാർടിയായി രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ അനുകൂല വിധി. ഹാഫിസ് സയ്യിദിന്റെ മില്ലി മുസ്ലിംലീഗ് (എംഎംഎൽ) എന്ന രാഷ്ട്രീമെയ പാർടി രജിസ്റ്റർ ചെയ്യുന്നതിനെ എതിർത്ത പാകിസ്ഥാൻ തെരഞ്ഞെടുപ്പുകമീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അമേരിക്കയുടെയും ഇന്ത്യയുടെയും സമ്മർദഫലമായാണ് നടപടിയെന്ന് ആരോപിച്ചാണ് ഹാഫിസ് സയ്യിദ് കോടതിയെ സമീപിച്ചത്.

പാകിസ്ഥാനിൽ ഈവർഷം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിട്ടാണ് ഹാഫിസ് സയ്യിദ് പുതിയ രാഷ്ട്രീയ പാർടിയുണ്ടാക്കുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായ ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയ്യിദിന്റെ തലയ്ക്ക് അമേരിക്ക ഒരുകോടിരൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top