Top
18
Wednesday, October 2017
About UsE-Paper

കുട്ടികള്‍ തടവുകാരെ കൊല്ലുന്ന ദൃശ്യവുമായി ഐഎസ്

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍ > കുട്ടികളെക്കൊണ്ട് തടവുകാരെ കൊല്ലിക്കുന്ന അതിദാരുണമായ ദൃശ്യങ്ങളടങ്ങുന്ന പ്രചാരണ വീഡിയോയുമായി ഐഎസ്. നാലുവയസ്സുകാരനടക്കം മൂന്ന് കുട്ടികള്‍ മൂന്ന് തടവുകാരെ കൊല്ലുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയിലെ ഡെയ്ര്‍ ഇസ്-സോര്‍ നഗരത്തിലാണിത് ചിത്രീകരിച്ചത്.

കെട്ടിയിട്ട തടവുകാരന്റെ അടുത്തേക്ക് ഒരു കുട്ടി നടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. കറുത്ത തുണികൊണ്ട് മുഖംമറച്ച ഭീകരന്‍ നിറതോക്ക് കുട്ടിക്ക് നല്‍കുന്നു. ഒരു മടിയുമില്ലാതെ കുട്ടി തടവുകാരന്റെനേരെ തോക്ക് ചൂണ്ടി വെടിയുതിര്‍ക്കുന്നു.

ഏഴുവയസ്സ് തോന്നിപ്പിക്കുന്ന ബാലന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രസംഗിക്കുകയും മറ്റൊരു തടവുകാരനെ പീഡിപ്പിക്കുകയും ചെയ്യുന്നതാണ് അടുത്ത ദൃശ്യം. അല്‍പ്പംകൂടി മുതിര്‍ന്ന കുട്ടി കൈകെട്ടിയിട്ട തടവുകാരന്റെ കഴുത്തറത്ത് കൊല്ലുന്ന അതിദാരുണ ദൃശ്യമാണ് വീഡിയോയുടെ അവസാനഭാഗത്ത്. 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!