17 November Saturday

കാര്‍ നിര്‍മാണത്തിന് റെനോയുമായി ഇറാന്‍ കരാറൊപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2017

തെഹ്റാന്‍ > ഫ്രഞ്ച് നിര്‍മാണ കമ്പനിയായ റെനോയുമായി ഇറാന്‍ 77.8 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടു. ഒരുവര്‍ഷം ഒന്നരലക്ഷം കാര്‍ നിര്‍മിക്കുള്ളതാണ് കരാര്‍. ഇറാനിലെ ഏറ്റവും വലിയ കാര്‍നിമാണ്‍ ഉടമ്പടിയാണ് വ്യവസായ മന്ത്രി മുഹമ്മദ് റെസ നെമത്സെദെ ഒപ്പുവച്ചത്.

ആണവപദ്ധതികളുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും ഇളവുചെയ്തതോടെയാണ് ഉടമ്പടി ഒപ്പുവയ്ക്കാന്‍ ഇറാന് അവസരമൊരുങ്ങിയത്. 2015ലാണ് ഇറാനും ലോരാജ്യങ്ങളും തമ്മില്‍ ആണവഉടമ്പടി ഒപ്പുവച്ചത്. അന്താരാഷ്ട്ര അനുമതി നേടുന്നതിലൂടെ തങ്ങളുടെ സാന്നിധ്യം ഇറാനില്‍ വീണ്ടും ഉറപ്പാക്കാനാണ് റെനോയും മറ്റ് യൂറോപ്യന്‍ കമ്പനികളും ശ്രമിക്കുന്നത്. ഇറാനിലെ തങ്ങളുടെ വില്‍പന നൂറുശതമാനത്തിലധികം വര്‍ധിക്കുമെന്ന് റെനോ അധികൃതര്‍ അറിയിച്ചു. 2003 മുതല്‍ റെനോ ഇറാനില്‍ കമ്പനി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം ഫ്രാന്‍സും ചൈനീസ് എണ്ണക്കമ്പനിയും 500 കോടി ഡോളറിന്റെ കരാര്‍  ഇറാനുമായി ഒപ്പുവച്ചിരുന്നു.

പ്രധാന വാർത്തകൾ
Top