25 September Tuesday

ഇറാനിൽ ഭൂകമ്പം: 2 മരണം; 300 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


തെഹ‌്റാൻ
പടിഞ്ഞാറൻ ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ രണ്ടു മരണം. 300 പേർക്ക‌് പരിക്കേറ്റു. ഞായറാഴ‌്ച പുലർച്ചെയാണ‌് റിക്ടർ സ‌്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത‌്. കെർമാൻഷ പ്രവിശ്യയിലെ ജവാൻറൂദ‌് മേഖലയിലാണ‌് തെക്കുപടിഞ്ഞാറൻ മേഖലയാകെ പിടിച്ചുകുലുക്കിയ ഭൂകമ്പം അനുഭവപ്പെട്ടത‌്.

മരിച്ചവരിൽ ഒരാൾ ഗർഭിണിയും മറ്റൊരാൾ 70 വയസ്സ‌് പിന്നിട്ടയാളാണെന്നും ദുരന്തനിവാരണവിഭാഗം അധികൃതർ വ്യക്തമാക്കി. ആദ്യത്തെ ശക്തമായ ഭൂകമ്പത്തിനുശേഷം 21 തവണ തുടർചലനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.ശക്തമായ ഭൂചലനത്തെതുടർന്ന‌് നൂറുകണക്കിനുപേർ ഭവനരഹിതരായി. നിരവധിതവണ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുണ്ട‌്.
 
അപകടമേഖലയിൽനിന്ന‌് ആളുകളെ ഒഴിപ്പിക്കുന്നത‌് പുരോഗമിക്കുകയാണെന്നും കൂടുതൽ മരണം റിപ്പോർട്ട‌് ചെയ‌്തിട്ടില്ലെന്നും ക്രൈസിസ‌് മാനേജ്മെന്റ‌് ഡയറക്ടർ റാസ മഹ‌്മൊയ‌്ദീൻ പറഞ്ഞു. മേഖലയിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ‌്. കഴിഞ്ഞവർഷം നവംബറിൽ ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 620 പേർ മരിച്ചു.
 

പ്രധാന വാർത്തകൾ
Top