21 October Sunday

ഇറാനുമായി പുതിയ ഉടമ്പടിക്ക‌് തയ്യാറെന്ന‌് ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

വാഷിങ്‌ടൺ > ഇറാനുമായി പുതിയ ആണവ ഉടമ്പടിക്ക‌് അമേരിക്ക തയ്യാറാണെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ദുരന്തമായതുകൊണ്ടാണ‌് 2015ലെ ഉടമ്പടിയിൽനിന്ന‌് അമേരിക്ക പിന്മാറിയതെന്നും ട്രംപ‌് അവകാശപ്പെട്ടു. ചർച്ചക്ക‌് ഇറാൻ തയ്യാറാണെങ്കിൽ അമേരിക്കയും അതിന‌് സന്നദ്ധമാണ‌്. എന്നാൽ, ബറാക‌് ഒബാമയുടെ കാലത്ത‌് ഉണ്ടാക്കിയ പോലൊരു ഉടമ്പടിക്ക‌് അമേരിക്ക തയ്യാറാല്ലെന്നും ട്രംപ‌് പറഞ്ഞു.

അമേരിക്കയുമായി ഏറ്റുമുട്ടിയാൽ പ്രത്യാഘാതം കടുത്തതാകുമെന്ന‌് ഇറാൻ പ്രസിഡന്റ‌് റൂഹാനിയോട‌് ട്രംപ‌് ഭീഷണി മുഴക്കിയിരുന്നു. ഇറാനുമായി യുദ്ധത്തിന‌് അമേരിക്ക ഒരുമ്പെട്ടാൽ അത‌് എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്ന റൂഹാനിയുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമയി വർഷങ്ങളുടെ ചർച്ചക്കൊടുവിൽ ഉണ്ടാക്കിയ കരാറിൽനിന്ന‌് ട്രംപ‌് ഏകപക്ഷീയമായി പിന്മാറിയതിനെ സഖ്യരാജ്യങ്ങൾ ഉൾപ്പെടെ വിമർശിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top