ad
Deshabhimani

ചന്ദ്രയാന്‍-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുവെന്ന് കണ്ടെത്തല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 10, 2017, 12:34 PM | 0 min read

വാഷിങ്ടണ്‍ > ഇന്ത്യയുടെ പ്രഥമ ചന്ദ്രദൌത്യ പേടകം ചന്ദ്രയാന്‍ ഒന്ന് ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസ കണ്ടെത്തി. ഇന്റര്‍പ്ളാനെറ്ററി റഡാര്‍ സാങ്കേതികവിദ്യയിലൂടെയാണ് ചന്ദ്രയാനെ കണ്ടെത്തിയത്. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്നുമായി 2009 ഓഗസ്റ്റ് 29ന് ഐഎസ്ആര്‍ഒയ്ക്ക് ബന്ധം നഷ്ടപ്പെട്ടിരുന്നു. ചന്ദ്രയാന്‍ ഒന്ന് പേടകം ഇപ്പോഴും ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി ചന്ദ്രനെ ചുറ്റുകയാണെന്നാണ് നാസയുടെ കണ്ടെത്തല്‍.

രണ്ടുവര്‍ഷത്തെ ആയുസ് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്തു മാസത്തെ പ്രവര്‍ത്തനത്തിനുശേഷം ചന്ദ്രയാന്‍ ഒന്നുമായുള്ള ബന്ധം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍, പേടകം ലക്ഷ്യമിട്ടിരുന്ന ദൌത്യങ്ങളില്‍ 90 ശതമാനത്തിലേറെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമായി തെളിയിച്ചതു ചന്ദ്രയാന്‍ ഒന്നിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്. എഴുപതിനായിരത്തോളം ചിത്രങ്ങള്‍ ‘ഭൂമിയിലേക്ക് അയച്ചു.

പേടകത്തിന്റെ സെന്‍സറുകളിലൊന്നിനു 2009 ഏപ്രില്‍ 26നു തകരാറു സംഭവിച്ചിരുന്നു. ശക്തിയേറിയ സൂര്യരശ്മികളേറ്റു രണ്ടാമത്തെ സെന്‍സര്‍ മേയ് 16നും പ്രവര്‍ത്തനരഹിതമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home