20 January Sunday

ഫിദല്‍ കാസ്ട്രോ ഒപ്പിട്ട ചുരുട്ട് പെട്ടി ലേലത്തിന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

ബോസ്റ്റണ്‍ > ക്യൂബന്‍ വിപ്ളവ നായകന്‍ ഫിദല്‍ കാസ്ട്രോ കൈയൊപ്പിട്ട ചുരുട്ട് പെട്ടി ലേലത്തിന്. 12 ലക്ഷം രൂപയാണ് ലേലത്തുകയായി പ്രതീക്ഷിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇവാ ഹാല്ലര്‍ ഫിദലിനെ സന്ദര്‍ശിച്ചപ്പോള്‍ ഫിദല്‍ സമ്മാനമായി നല്‍കിയതാണ് 24 ചുരുട്ടുകളടങ്ങിയ പെട്ടി. ഹാല്ലറിനുവേണ്ടി കാസ്ട്രോ ഇതില്‍ ഒപ്പിടുന്ന ചിത്രവും പെട്ടിക്കൊപ്പമുണ്ട്.

പ്രധാന വാർത്തകൾ
Top